ദുരന്ത ബാധിതര്‍ക്ക് മുസ്ലീം ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു, അടുത്ത ഘട്ടത്തില്‍ 54 വീടുകള്‍
ഫര്‍ണിച്ചറുകളും ഭക്ഷ്യകിറ്റും അടക്കം പൂര്‍ണമായും താമസയോഗ്യമായിട്ടായിരുന്നു വീടുകളുടെ കൈമാറ്റം.
Apr 28, 2026, 05:55 IST
1060 ചതുരശ്രയടി വിസ്തീര്‍ണമുള്ള മൂന്ന് കിടപ്പ് മുറികളോട് കൂടിയ വീടാണ് ലീഗ് നിര്‍മിച്ച് നല്‍കിയത്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലീംലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച 51 വീടുകളില്‍ ഗൃഹപ്രവേശം നടന്നു. മൂന്ന് കിടപ്പ് മുറികളോട് കൂടിയ വീടും 8 സെന്റ് ഭൂമിയുമാണ് കൈമാറിയിരിക്കുന്നത്. ഇനിയുള്ള 54 വീടുകള്‍ സെപ്റ്റംബറോടെ കൈമാറുമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ പികെ കുഞ്ഞാലിക്കുട്ടി വികാരാധീനനായി. പഴയ ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും വീടുകള്‍ വീണ്ടെടുത്ത ആശ്വാസത്തിലായിരുന്നു 51 കുടുംബങ്ങളും ഇന്ന്.
വലിയ നഷ്ടങ്ങള്‍ക്ക് നടുവിലും അതിജീവനത്തിന് ലഭിച്ച മുസ്ലീംലീഗിന്റെ കൈത്താങ്ങില്‍ കുടുംബം സന്തോഷം പങ്കുവച്ചു.
1060 ചതുരശ്രയടി വിസ്തീര്‍ണമുള്ള മൂന്ന് കിടപ്പ് മുറികളോട് കൂടിയ വീടാണ് ലീഗ് നിര്‍മിച്ച് നല്‍കിയത്. ഫര്‍ണിച്ചറുകളും ഭക്ഷ്യകിറ്റും അടക്കം പൂര്‍ണമായും താമസയോഗ്യമായിട്ടായിരുന്നു വീടുകളുടെ കൈമാറ്റം.