ശബരിമല നടതുറന്നതിന് ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഇന്നലെ
വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.
Nov 20, 2023, 07:11 IST
ശബരിമല നടതുറന്നതിന് ശേഷം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് ഇന്നലെ. 38000 തീര്‍ഥാടകരാണ് ഇന്നലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തിയത്.
ലോകക്കപ്പ് ഫൈനല്‍ ചെറിയ രീതിയില്‍ തിരക്ക് കുറയാന്‍ ഇടയാക്കിയെന്നാണ് പൊലീസ് വിലയിരുത്തല്‍. നടപ്പന്തല്‍ ശൂന്യമായിരുന്നു.
വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. 24 മണിക്കൂറും സൗജന്യമായി ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയില്‍ നിന്നും ആരംഭിക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനം അയ്യപ്പന്മാര്‍ക്ക് സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കുന്നു.