കാലടി സര്‍വ്വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കാലടി സര്‍വ്വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്.
പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരാണ് തങ്ങളെന്നും പലര്‍ക്കും 60 ശതമാനം ഹാജര്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കാലടി സര്‍വ്വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ ആഴ്ച തന്നെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന നിലപാടിലാണ് സിംഗിള്‍ ബെഞ്ച് . തിയതി ഇന്ന് പറയും. വേഗത്തില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ എന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
നേരത്തെ നല്‍കിയ റിട്ട് ഹര്‍ജി ഭേദഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്. പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരാണ് തങ്ങളെന്നും പലര്‍ക്കും 60 ശതമാനം ഹാജര്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ബാക്കിയുള്ള 20 ശതമാനം ഹജാര്‍ ഇളവ് നല്‍കാന്‍ വിസിയക്ക് കഴിയും. ഹാജര്‍ ഇളവിനുള്ള മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ ക്യാമ്പസില്‍ പ്രവേശിപ്പിക്കാന്‍ തടസ്സമുള്ളതിനാല്‍ കഴിഞ്ഞില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിസിയെ ആക്രമിച്ചെന്നും, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നത് തെറ്റായ കേസ് ആണെന്നും ഹര്‍ജിയില്‍ പറയുന്നു.