എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം '; കെ സുധാകരന്റെ നിലപാടില്‍ ആശങ്കയോടെ കോണ്‍ഗ്രസ്
സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
Mar 19, 2026, 07:50 IST
വലിയ പൊട്ടിത്തെറി സുധാകരനില്‍ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസും.
എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തോട് കെ സുധാകരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. സീറ്റില്ലാതെ ദില്ലിയില്‍ നിന്ന് മടങ്ങില്ലെന്ന പിടിവാശിയില്‍ ഫ്‌ലാറ്റില്‍ തുടരുന്ന കെ സുധാകരന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വലിയ പൊട്ടിത്തെറി സുധാകരനില്‍ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസും. അര്‍ധരാത്രിവരെ സീറ്റുനിര്‍ണയ ചര്‍ച്ചകളുടെ വാര്‍ത്തകള്‍ നിരീക്ഷിച്ചിരുന്ന സുധാകരന്‍ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.