കോൺഗ്രസിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കും; ഉമ്മൻചാണ്ടി തങ്ങൾക്ക് എല്ലാമെല്ലാമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യപ്രസ്താവനകൾ ഉണ്ടാകുന്നത്. ഇവിടെ തീരാനുള്ള പ്രശ്നങ്ങൾ ഇവിടെത്തന്നെയും, ഡൽഹിയിൽ തീർക്കാനുള്ളത് അവിടെയും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യപ്രസ്താവനകൾ ഉണ്ടാകുന്നത്. ഇവിടെ തീരാനുള്ള പ്രശ്നങ്ങൾ ഇവിടെത്തന്നെയും, ഡൽഹിയിൽ തീർക്കാനുള്ളത് അവിടെയും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ താൻ അഭിപ്രായം പറയേണ്ട ആളല്ലെന്നും, അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. സർക്കാരിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സഹായകരമായ നിലപാട് എല്ലാവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉമ്മൻചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണെന്നും, ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലെ തന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കെപിസിസി അച്ചടക്ക സമിതിയിൽ നിന്ന് താൻ രാജിവെച്ചിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.