പി എസ് സി ചെയർമാനെ നീക്കം ചെയ്യാൻ ശുപാർശ ചെയ്യാൻ ഗവർണർക്ക് അധികാരമില്ല ; പിണറായി
പി എസ് സി ചെയർമാനെ നീക്കം ചെയ്യുന്നത് ശുപാർശ ചെയ്യാൻ ഗവർണർക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ പിണറായി വിജയൻ. സി പി എം വിപുലീകൃത കണ്ണൂർജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ചുള്ള
കണ്ണൂർ: പി എസ് സി ചെയർമാനെ നീക്കം ചെയ്യുന്നത് ശുപാർശ ചെയ്യാൻ ഗവർണർക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ പിണറായി വിജയൻ. സി പി എം വിപുലീകൃത കണ്ണൂർജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ചുള്ള കളക്ടറേറ്റ് മൈതാനിയിൽ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാനുസൃതമായും മന്ത്രിസഭയുടെ നിർദ്ദേശം അനുസരിച്ചും മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ.
ഗവർണർ സ്ഥാനത്തിരുന്ന് ആർ എസ് എസുകാരനായി പ്രവർത്തിക്കാനാകില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇവിടെഭരണഘടനയാണ് ലംഘിക്കപ്പെട്ടത്. ഭരണഘടന സ്ഥാപനമാണ് പി എസ് സി യെന്നും ആറു വർഷത്തെ കാലാവധിയാണ് പി എസ് സിക്ക് ഭരണഘടന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി അന്വേഷണവും റിപ്പോർട്ടും ഉണ്ടെങ്കിൽ മാത്രമേ പിരിച്ചു വിടാനാകൂ. ചട്ടങ്ങൾക്ക് വിരുദ്ധമായി ഗവർണർക്ക് പ്രവർത്തിക്കാനാകില്ല. ഭരണം മാറുമ്പോൾ പി എസ് സി ക്ക് മാറ്റം വരാറില്ലയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരള പി എസ് സി നടത്തിയത് മൂന്ന് ലക്ഷം നിയമനങ്ങളാണ്. എന്നാൽ നീകൃഷ്ടമായ ആരോപണങൾക്ക് ഉന്നയിക്കാനായിരുന്നു യു ഡി എഫിന് താൽപ്പര്യം. യുഡിഎഫ് സർക്കാർ ആർ എസ് എസിന് വേണ്ടി നിലകൊള്ളുന്നുവെന്നും ഗവർണ്ണറുടേത് പ്രത്യൂപകാരമെന്നാണ് വ്യക്തമാകുന്നത് എന്നും എന്നാൽ ഗവർണറുടെ ഭരണഘടന വിരുദ്ധ നടപടി സർക്കാർ ചോദ്യം ചെയ്യുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ രഹസ്യ ഡീൽ ഉണ്ടായോ എന്നാണ് നോക്കേണ്ടത്. യുഡിഎഫിൻ്റേത് ആർഎസ്എസിൻ്റെ അജണ്ടയ്ക്ക് വഴങ്ങുന്ന നിലപാടാണെന്നും വലിയരീതിയിലുള്ള രഹസ്യ ഡീൽ നടത്തുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.