കുപ്പികളുടെ കുറവ് സര്‍ക്കാരിനെ അറിയിച്ചില്ല, 'ജവാന്‍' നിര്‍മാണം തടസ്സപ്പെട്ടതില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി

വിഷയം കൃത്യസമയത്ത് സര്‍ക്കാരിനെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ജവാന്റെ നിര്‍മ്മാണം ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനപ്രിയ മദ്യമായ ജവാന്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ആവശ്യത്തിന് കുപ്പികള്‍ ഇല്ലാത്തതായിരുന്നു ഉല്‍പാദനം നിലയ്ക്കാനുള്ള പ്രധാന കാരണം. ഈ വിഷയം കൃത്യസമയത്ത് സര്‍ക്കാരിനെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജവാന്റെ നിര്‍മ്മാണം ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.