ദുരന്തത്തെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചു ;രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം

തുരങ്കപാത പദ്ധതിക്കെതിരെ ഗൂഢനീക്കം നടക്കുന്നു. 2023ല്‍ ഒരുവര്‍ഷം നീണ്ട സാമൂഹികാഘാത പഠനം നടത്തിയിരുന്നു.

 

രക്ഷാപ്രവര്‍ത്തനത്തിന് പകരം വിവാദം ഉണ്ടാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെന്നും ഭരണ സംവിധാനത്തില്‍ വിശ്വാസ്യത തകര്‍ന്നുവെന്നുമാണ് വിമര്‍ശനം.

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. ദുരന്തത്തെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചുവെന്നും സാങ്കേതിക വസ്തുതകള്‍ മറച്ചുവെച്ചെന്നും മുഖപത്രത്തില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പകരം വിവാദം ഉണ്ടാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെന്നും ഭരണ സംവിധാനത്തില്‍ വിശ്വാസ്യത തകര്‍ന്നുവെന്നുമാണ് വിമര്‍ശനം.

തുരങ്കപാത പദ്ധതിക്കെതിരെ ഗൂഢനീക്കം നടക്കുന്നു. 2023ല്‍ ഒരുവര്‍ഷം നീണ്ട സാമൂഹികാഘാത പഠനം നടത്തിയിരുന്നു. പൊതുജന അഭിപ്രായവും തേടിയിരുന്നു. ഇതിന് ശേഷമാണ് അന്തിമ സാമൂഹികാഘാതപഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിര്‍മാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നും മുഖപത്രത്തില്‍ പറയുന്നു.

ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രി ടി സിദ്ദിക്കും ആദ്യം പറഞ്ഞത് മനുഷ്യനിര്‍മ്മിത ദുരന്തമെന്നാണ്. എന്നാല്‍, മന്ത്രി എപി അനില്‍ കുമാര്‍ മണ്ണിടിച്ചില്‍ തന്നെയെന്ന് തിരുത്തി. ഇതോടെ ജനപ്രതിനിധികള്‍ ഉയര്‍ത്തിയ പരസ്പര വിരുദ്ധ വാദങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാര്‍ ആണെന്നും പത്രത്തില്‍ വ്യക്തമാക്കുന്നു.