സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായി, അത് നഷ്ടമായാല്‍ മാന്യമായി ചെയ്യേണ്ട കാര്യമുണ്ട് ; എം വി ഗോവിന്ദന്‍

കൂട്ടുത്തരവാദിത്വം നഷ്ടമായാല്‍ മാന്യമായി ചെയ്യേണ്ട കാര്യമുണ്ട്, എന്നാല്‍ അതിലേക്ക് പോകണമെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണമായും പിന്തുണ നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്നും ഇന്ന് നടന്ന മന്ത്രിസഭാ യോഗവും അതിന് തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൂട്ടുത്തരവാദിത്വം നഷ്ടമായാല്‍ മാന്യമായി ചെയ്യേണ്ട കാര്യമുണ്ട്, എന്നാല്‍ അതിലേക്ക് പോകണമെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണമായും പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, തെറ്റായ കാര്യങ്ങളെ പ്രതിപക്ഷം തുറന്നുകാണിക്കുകയും ചെയ്തു. ഇത് കോര്‍പ്പറേറ്റ് നയങ്ങളോട് വിധേയപ്പെട്ട സര്‍ക്കാരാണ്. കരിമണല്‍ ഖനനവും സരള്‍ പദ്ധതിയും സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതി. വിഴിഞ്ഞം ഓഹരിവില്‍പ്പനയ്ക്ക് ഇളവ് നല്‍കി. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പും അതിനുശേഷവുമുള്ള ഹെലികോപ്റ്റര്‍, വിമാനയാത്രകളുടെ സ്‌പോണ്‍സര്‍ ആരാണെന്ന് പറയാന്‍ വി ഡി സതീശന്‍ ഇനിയും തയ്യാറായിട്ടില്ല. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ സംഘപരിവാര്‍ അം?ഗങ്ങളെ തിരുകിക്കയറ്റി. എല്‍ഡിഎഫിന്റെ മുന്നറിയിപ്പ് ഇപ്പോള്‍ ശരിയായിരിക്കുകയാണെന്നും ഒരുകാര്യത്തിലും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.