നവീകരണത്തിൻ്റെ ഭാഗമായി കലൂർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഗേറ്റ് തകർന്നു വീണ സംഭവം;അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജിസിഡിഎ
കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തില്‍ അന്വേഷണത്തിന് നിർദ്ദേശം നല്‍കി ജിസിഡിഎ.ജിസിഡിഎയിലെ എൻജിനീയറിങ് വിഭാഗം അന്വേഷിക്കും.
Updated: Mar 7, 2026, 12:39 IST
വെള്ളിയാഴ്ച വൈകീട്ട് 5.20 ഓടെ തകർന്നുവീണത്. നാല് ഇരുമ്പ് ഗേറ്റുകളാണ് സ്റ്റേഡിയത്തിൽ ഉള്ളത്. സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിന്റെ ഇരുമ്പ് ഗേറ്റാണ് തകർന്ന് വീണത്.
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നുവീണ സംഭവത്തില്‍ അന്വേഷണത്തിന് നിർദ്ദേശം നല്‍കി ജിസിഡിഎ.ജിസിഡിഎയിലെ എൻജിനീയറിങ് വിഭാഗം അന്വേഷിക്കും.
വെള്ളിയാഴ്ച വൈകീട്ട് 5.20 ഓടെ തകർന്നുവീണത്. നാല് ഇരുമ്പ് ഗേറ്റുകളാണ് സ്റ്റേഡിയത്തിൽ ഉള്ളത്. സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രധാന കവാടത്തിന്റെ ഇരുമ്പ് ഗേറ്റാണ് തകർന്ന് വീണത്.
ആ സമയത്ത് ആളുകൾ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.സംഭവത്തില്‍ വേഗത്തില്‍ റിപ്പോർട്ട് നല്‍കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടിയെന്ന് ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു.