തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തി ഓപ്പറേഷൻ സിന്ദൂറിന്  നായകത്വം വഹിച്ച  മുൻ കരസേന മേധാവി 

ഓപ്പറേഷൻ സിന്ദൂറിന്  നായകത്വം വഹിച്ച മുൻ കരസേനാ മേധാവി ശ്രീ. ഉപേന്ദ്ര ദ്വിവേദി , ഭാര്യ സുനിത ദ്വിവേദി എന്നിവർ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി, പൊന്നിൻ കുടം വഴിപാട് സമർപ്പിച്ചു

 

കണ്ണൂർ; ഓപ്പറേഷൻ സിന്ദൂറിന്  നായകത്വം വഹിച്ച മുൻ കരസേനാ മേധാവി ശ്രീ. ഉപേന്ദ്ര ദ്വിവേദി , ഭാര്യ സുനിത ദ്വിവേദി എന്നിവർ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി, പൊന്നിൻ കുടം വഴിപാട് സമർപ്പിച്ചു.  

അരവത്ത് ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ആണ് രാജരാജേശ്വരന് പൊന്നിൻകുടം വഴിപാട് സമർപ്പിച്ചത്. ടി. ടി.കെ ദേവസ്വം പ്രസിഡൻറ് ശ്രീ ടി പി വിനോദ് കുമാർ, ട്രസ്റ്റി അംഗം എം എൻ നമ്പൂതിരി എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കനത്ത സുരക്ഷയിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.