കാട്ടുപോത്തിനായി തെരച്ചില്‍ തുടര്‍ന്ന് വനം വകുപ്പ്

വനം വകുപ്പിന്റെ ആര്‍ആര്‍ടി രണ്ട് സംഘങ്ങളായി തെരച്ചില്‍ തുടരുകയാണ്.
 

ചാലക്കുടിയില്‍ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായി. ചാലക്കുടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായി.കാട്ടുപോത്തിനെ വനമേഖലയിലേക്ക് മടക്കി അയക്കുന്നതിനുള്ള ശ്രമം തുടര്‍ന്നെങ്കിലും പുലര്‍ച്ചെ പോത്തിനെ കാണാതാകുകയായിരുന്നു.
വനം വകുപ്പിന്റെ ആര്‍ആര്‍ടി രണ്ട് സംഘങ്ങളായി തെരച്ചില്‍ തുടരുകയാണ്. കാരപ്പൊട്ടന്‍ മലനിരയിലേക്ക് കയറ്റി വിടാനായിരുന്നു വനം വകുപ്പിന്റെ നീക്കം.
സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനാക്കുഴിയില്‍ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) എന്നിവരാണ് മരിച്ചത്.