കോണ്‍ഗ്രസില്‍ പരസ്യ പ്രതികരണത്തിന് അയവു വന്നെങ്കിലും ഫ്‌ലക്‌സ് യുദ്ധം അവസാനിക്കുന്നില്ല
ഫ്‌ലക്‌സ് വെക്കുന്നതിനെ സണ്ണി ജോസഫ് ഇന്നലെ വിമര്‍ശിച്ചിട്ടും പ്രവര്‍ത്തകര്‍ അത് പാലിക്കാതെ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരില്‍ അടക്കം ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.
യുഡിഎഫിലെ ആഭ്യന്തര കലാപത്തില്‍ പരസ്യ പ്രതികരണത്തിന് അയവു വന്നെങ്കിലും ഫ്‌ലക്‌സ് യുദ്ധം അവസാനിക്കുന്നില്ല. ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരില്‍ അടക്കം ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.
ഡല്‍ഹിയിലെ ചര്‍ച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഫ്‌ലക്‌സ് വെക്കുന്നതിനെ സണ്ണി ജോസഫ് ഇന്നലെ വിമര്‍ശിച്ചിട്ടും പ്രവര്‍ത്തകര്‍ അത് പാലിക്കാതെ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നുണ്ട്.
ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിനു മുമ്പില്‍ ഷാഫിയെ അനുകൂലിച്ച് ഫ്‌ലക്‌സ് വെച്ചത്. ഷാഫി പറമ്പിലിന് അനുകൂലമായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മണ്ഡലമായ കല്ല്യാശേരിയിലെ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സ് ഉയര്‍ന്നു. പുതുപ്പള്ളിയിലും ഷാഫിയെ അനുകൂലിച്ച് ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. നിരത്തുകളില്‍ ഫ്‌ലക്‌സ് വെക്കുന്നതിന് പിന്നില്‍ ഷാഫി പറമ്പിലിന്റെ മൗനാനുവാദം ഉണ്ടെന്ന വിമര്‍ശനം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. പരസ്യ പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കി നേതാക്കള്‍ മുന്നോട്ട് പോകണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്.