കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് 22ന്
സംസ്ഥാനത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന് ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന് നടക്കുമെന്നാണ് വിവരം. 22-ാം തീയതിയായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ്. മേയ് 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും നടത്തും.
May 15, 2026, 16:43 IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനം മേയ് 21ന് ചേരും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്ന് നടക്കുമെന്നാണ് വിവരം. 22-ാം തീയതിയായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ്. മേയ് 29-ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാംദിവസമായ ഇന്നലെ ആണ് മുഖ്യമന്ത്രി ആയി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് സതീശന്‍, സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ.