ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസില് ഒന്നാം പ്രതി പിടിയില്
കേസിലെ രണ്ട് മുതല് നാല് വരെ പ്രതികളായ അരൂര് സ്വദേശികളായ അഗസ്റ്റിന് ജെറാള്ഡ്, ഷാനു, പത്തനംതിട്ട സ്വദേശി ആല്വിന് രാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Oct 15, 2026, 08:20 IST
പള്ളുരുത്തി പൊലീസ് കഴിഞ്ഞ ഏപ്രിലില് രജിസ്റ്റര് ചെയ്ത കേസില് ഇയാള് ഒളിവിലായിരുന്നു.
പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസില് ഒന്നാം പ്രതി പിടിയില്. അരൂര് അമ്മനേഴം സ്വദേശി സന്ദീപ് (31) ആണ് അറസ്റ്റിലായത്. പള്ളുരുത്തി പൊലീസ് കഴിഞ്ഞ ഏപ്രിലില് രജിസ്റ്റര് ചെയ്ത കേസില് ഇയാള് ഒളിവിലായിരുന്നു.
കേസിലെ രണ്ട് മുതല് നാല് വരെ പ്രതികളായ അരൂര് സ്വദേശികളായ അഗസ്റ്റിന് ജെറാള്ഡ്, ഷാനു, പത്തനംതിട്ട സ്വദേശി ആല്വിന് രാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപിനെതിരെ അരൂര് പൊലീസ് സ്റ്റേഷനില് മൂന്ന് മയക്കുമരുന്ന് കേസുകളും വയനാട് തൊണ്ടര്നാട്, തൃശൂര് പുതുക്കാട് പൊലീസ് സ്റ്റേഷനുകളില് ഓരോ മയക്കുമരുന്ന് കേസും പനങ്ങാട് പൊലീസ് സ്റ്റേഷനില് ഒരു കവര്ച്ചാക്കേസും രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.