മദ്യവില്‍പനയെക്കുറിച്ച്‌ എക്സൈസിന് വിവരം നല്‍കി;  പഞ്ചായത്തംഗത്തെ മദ്യവില്‍പന സംഘം മര്‍ദ്ദിച്ചതായി പരാതി

കോതമംഗലത്ത് മദ്യവില്‍പനയെക്കുറിച്ച്‌ എക്സൈസിന് വിവരം നല്‍കിയ വനിത പഞ്ചായത്തംഗത്തെ മദ്യവില്‍പന സംഘം മർദ്ദിച്ചതായി പരാതി.

 

ക്ലബ്ബിന്റെ വിഷു ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്

എറണാകുളം: കോതമംഗലത്ത് മദ്യവില്‍പനയെക്കുറിച്ച്‌ എക്സൈസിന് വിവരം നല്‍കിയ വനിത പഞ്ചായത്തംഗത്തെ മദ്യവില്‍പന സംഘം മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം.കുട്ടമ്ബുഴ വനിത പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രനാണ് മർദ്ദനമേറ്റത്. ബിന്ദുവിന്റെ വസ്ത്രങ്ങള്‍ അടക്കം വലിച്ചുകീറിയെന്നും പരാതിയില്‍ പറയുന്നു.

 ക്ലബ്ബിന്റെ വിഷു ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.