ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ; അടിമാലിയില്‍ വിനോദസഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി

തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ നിഷാദിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അടിമാലി ജെന്ന റസിഡന്‍സിയിലെ സൂപ്പര്‍വൈസര്‍ മന്നാങ്കാല ചെറിയാനിക്കല്‍ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചുതുണ്ടിയില്‍ അനന്ദു (27), അന്യസംസ്ഥാനത്തൊഴിലാളി മുര്‍ഷിദുല്‍ ഇസ്ലം (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അടിമാലിയില്‍ വിനോദസഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ ഹോട്ടല്‍ സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.


അടിമാലി ജെന്ന റസിഡന്‍സിയിലെ സൂപ്പര്‍വൈസര്‍ മന്നാങ്കാല ചെറിയാനിക്കല്‍ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചുതുണ്ടിയില്‍ അനന്ദു (27), അന്യസംസ്ഥാനത്തൊഴിലാളി മുര്‍ഷിദുല്‍ ഇസ്ലം (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്കും ശരീരത്തിലും സാരമായി പരുക്കേറ്റ നിഷാദിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി അരുണ്‍ സോമന്‍ (24), ലക്കിടി സ്വദേശി അലി അക്ബര്‍ (19), പാലപ്പുറം സ്വദേശി മുഹമ്മദ് റിസാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.