അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; ഇടുക്കിയിലും കാസര്‍കോട്ടും കേസ്
അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തിലാണ് കാസര്‍കോട് കേസ് രജിസ്റ്റര്‍ ചെയ്തത്.
അബ്ദുള്‍ കെ നാസറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി മെറ്റയെ സമീപിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തുന്ന വിധത്തില്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തില്‍ ഇടുക്കിയിലും കാസര്‍കോട്ടും കേസ്. അതിജീവിതയെ തിരിച്ചറിയുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അബ്ദുള്‍ കെ നാസര്‍ എന്ന ആള്‍ക്കെതിരെ നെടുങ്കണ്ടം പൊലീസാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അബ്ദുള്‍ കെ നാസറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി മെറ്റയെ സമീപിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തിലാണ് കാസര്‍കോട് കേസ് രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട് സൈബര്‍ പൊലീസാണ് സംഭവത്തില്‍ സ്വമേധയ കേസെടുത്തത്. 'jayaraj bare' എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ അതിജീവിതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.