പ്രതിഷേധമുയര്‍ന്നതോടെ ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു
ഡിസിസി പ്രസിഡന്റ് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പിന്‍വലിച്ചത്.
Sep 28, 2026, 08:20 IST
ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു.
ലൈംഗിക പരാതിയില്‍ സസ്പന്‍ഷന്‍ നടപടി നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു.
ഡിസിസി പ്രസിഡന്റ് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പിന്‍വലിച്ചത്. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ അടക്കം ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.