സ്വകാര്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനം ; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
സെബി അന്വേഷണം നേരിടുന്ന ജിഎന്‍എ നല്‍കുന്നത് ആരുടെ വൈദ്യുതിയെന്നോ വ്യവസ്ഥകളെന്തെന്നോ വ്യക്തമല്ല
വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎന്‍എ ഇടപാടെന്നും പിണറായി വിജയന്‍ ആരോപിച്ചു.
സ്വകാര്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാനുളള തീരുമാനത്തില്‍, ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. വി ഡി സതീശന്റെ നീക്കങ്ങള്‍ ദുരൂഹമെന്നും വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎന്‍എ ഇടപാടെന്നും പിണറായി വിജയന്‍ ആരോപിച്ചു.
അഴിമതിക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും കുറ്റപ്പെടുത്തി. ആരോപണം വസ്തുതാവിരുദ്ധമെന്ന്, രാജമാണിക്യത്തിന്റെ തന്നെ ഫയല്‍ കുറിപ്പുകള്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി തിരിച്ചടിച്ചു.ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് ജിഎന്‍എ കരാറില്‍ ഉറച്ച മുഖ്യമന്ത്രിയുടെ നീക്കങ്ങളില്‍ സര്‍വത്ര ദുരൂഹതയെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.കെഎസ്ഇബിയും മന്ത്രി സണ്ണി ജോസഫും ഹിമാചല്‍ വൈദ്യുതി മെച്ചമെന്ന് നിലപാടാണെടുത്തത്. എന്നാല്‍ ഇവരെ മറികടന്ന് സ്വകാര്യ പ്ലാറ്റ്‌ഫോമില്‍ നിന്ന് വാങ്ങാന്‍ മുഖ്യമന്ത്രി സ്വന്തം നിലയില്‍ തീരുമാനിച്ചത് അഴിമതിക്കെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. പന്ത്രണ്ടര രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്ന ഓഫര്‍ മറച്ചുവച്ചാണ് നീക്കമെന്നും ഇല്ലാത്ത വൈദ്യുതിക്ഷാമം ഉണ്ടെന്ന് വരുത്തുന്നുവെന്നുമാണ് ആക്ഷേപം.
സെബി അന്വേഷണം നേരിടുന്ന ജിഎന്‍എ നല്‍കുന്നത് ആരുടെ വൈദ്യുതിയെന്നോ വ്യവസ്ഥകളെന്തെന്നോ വ്യക്തമല്ല.പകല്‍ സമയത്ത് ജിഎന്‍എയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങിയാല്‍ കോടികള്‍ അധികബാധ്യതയുണ്ടാകും.സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ്, രാജമാണിക്യത്തെ മാറ്റിയതെന്നും പിണറായി ആരോപിച്ചു. പ്രാപ്തനായ ഉദ്യോഗസ്ഥനെന്ന് പിണറായി വിശേഷിപ്പിച്ച രാജമാണിക്യത്തിന്റെ ഫയല്‍ കുറിപ്പുകള്‍ ആയുധമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വൈദ്യുതി ക്ഷാമം രൂക്ഷമെന്നും മഴക്കുറവും എല്‍നിനോയും സ്ഥിതി രൂക്ഷമാക്കുമെന്നും പവര്‍ കട്ട് അല്ലാതെ മറ്റ് വഴിയില്ലെന്നും എഴുതിയത് രാജമാണിക്യം തന്നെയെന്ന് വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി.
ഹിമാചല്‍ പന്ത്രണ്ടര രൂപയ്ക്ക് വൈദ്യുതി നല്‍കാമെന്ന ഓഫര്‍ നല്‍കിയിട്ടില്ല. 14.50 രൂപ എന്ന ഒറ്റ ഓഫര്‍ മാത്രം. തുക കുറച്ചിട്ടില്ലെന്ന രാജമാണിക്യത്തിന്റെ കുറിപ്പും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജിഎന്‍എ കരാറില്‍ ഏകപക്ഷീയ നടപടിയില്ലെന്നും തന്റെ മുന്നില്‍ വന്ന ഫയലില്‍ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തിയെടുത്ത തീരുമാനമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.പീക്ക് അവറില്‍ ഹിമാചല്‍ വൈദ്യുതി കുറവെന്ന രാജമാണിക്യത്തിന്റെ കണക്കും എടുത്തുപറഞ്ഞ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന ഏത് കടലാസിന് താഴെയും കണ്ണടച്ച് ഒപ്പിടില്ലെന്നും മറുപടി നല്‍കി. ഏത് കരാര്‍ മെച്ചമെന്ന വാദങ്ങള്‍ തുടരുന്നതിനിടെ, എംജി രാജമാണിക്യത്തിന്റെ കൂടുതല്‍ ഫയല്‍ കുറിപ്പുകളും പുറത്തുവന്നു. ഹിമാചലിനേക്കാള്‍ രാത്രിയില്‍ കൂടുതല്‍ വൈദ്യുതി കിട്ടുക ജിഎന്‍എയില്‍ നിന്നെന്ന് രാജമാണിക്യം ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.