മതപഠന ശാലയിലെ പെണ്‍കുട്ടിയുടെ മരണം ; പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്.
May 25, 2023, 07:39 IST
ബാലരാമപുരം മതപഠനശാലയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പൊലീസ് ഇന്നോ നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബീമാപ്പള്ളി സ്വദേശിയായ അസ്മീയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അല്‍ അമന്‍ എഡ്യൂക്കേഷന്‍ കോംപ്ലക്‌സ് മതപഠന കേന്ദ്രത്തിലെ ചിലര്‍ പെണ്‍കുട്ടിയെ ശകാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍
ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനി പൊലീസിന്റെ കണ്ടെത്തലാകും നിര്‍ണായകമാവുക.
അതേ സമയം സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. സ്ഥാപനം നടത്തിപ്പിന് അനുമതിയോ, ഹോസ്റ്റല്‍ ലൈസന്‍സ് ഇല്ലെന്നായിരുന്നു പൊലീസ് കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.