ഒന്നരവയസുകാരന്റെ മരണം ; കുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത ; ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവ് ; കാലില്‍ പൊള്ളലേറ്റ പാടുകള്‍

ഒന്നരവയസ്സുകാരനെ മര്‍ദിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 കുഞ്ഞിനെ മര്‍ദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ട്. കാലില്‍ പൊള്ളിച്ചത്തിന്റെ പാടുകള്‍ ഉണ്ടായി. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഒന്നരവയസ്സുകാരനെ മര്‍ദിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ, കുഞ്ഞിന്റെ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനം കാരണമുളള ആന്തരിക രക്ത്രസ്രാവമാണ് മരണകാരണം. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയെന്ന് പറഞ്ഞ് അമ്മയുടെ പങ്കാളിയാണ് കുഞ്ഞിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്.

ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങളായിരുന്നു. അമ്മ അഖിലയോടും അവരുടെ പങ്കാളി അഷ്‌കറിനോടുമൊപ്പം കഴിഞ്ഞിരുന്ന കുട്ടി നിരന്തരം മര്‍ദ്ദനത്തിന് ഇരയായി. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമായി.
ഭക്ഷണം നല്‍കിയപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയെന്നും ഛര്‍ദിച്ചെന്നും പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞ് ഛര്‍ദിച്ചത് ആന്തരിക രക്തസ്രാവം കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്ന് അമ്മൂമ്മയും അപ്പൂപ്പനും പരാതി നല്‍കിയിരുന്നു.

ഒരുമാസം മുന്‍പാണ് മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന അര്‍ഷിദിനെ അമ്മ അഖില കൂട്ടിക്കൊണ്ടുപോയത്.അന്നുമുതല്‍ അര്‍ഷിദ് ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.