സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

 

ഹയര്‍ സെക്കന്‍ഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് തുടങ്ങും.

 

4 25,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

 സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കും. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1 മുതല്‍ 15 വരെ നടക്കും. ഏപ്രില്‍ 5 മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടത്തും. 4 25,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് വാര്‍ത്താസമ്മേളനത്തില്‍ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചത്.


ഹയര്‍ സെക്കന്‍ഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് രണ്ടിന് തുടങ്ങും. മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷകള്‍ നടക്കുക. മാര്‍ച്ച് 12 ,30 തീച്ചതികളില്‍ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളില്‍ രാവിലെ 9: 30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിള്‍ സജീകരിച്ചിരിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ ജനുവരി 25-ന്ആരംഭിക്കും.മോഡല്‍ പരീക്ഷ ഫെബ്രുവരി 11 മുതല്‍ ഫെബ്രുവരി 24 വരെ നടക്കും. മെയ് 15ന് ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും.

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കായി കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്. ഏകദേശം 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. ഒന്നും രണ്ടും വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്