പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും
പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ടുകണ്ടാണ് അന്‍വര്‍ പരാതി നല്‍കിയിരുന്നത്.
Updated: Sep 6, 2024, 08:13 IST
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി,എഡിജിപി എം.ആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ നേരിട്ടുകണ്ടാണ് അന്‍വര്‍ പരാതി നല്‍കിയിരുന്നത്.
അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയില്‍ പുറത്തു ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
അന്‍വറിന്റെ പരാതിയില്‍ ഉള്ളത് പരിശോധിക്കപ്പെടേണ്ടതാണെന്ന ധാരണ സി.പി.ഐ.എം നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ട്. അന്‍വര്‍ പരാതി നല്‍കിയ കാര്യം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കും. ഇക്കാര്യത്തില്‍ എന്ത് പരിശോധന വേണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും.