സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള സി പി ഐ എം നേതാക്കൾ ഇപ്പോഴും പാർട്ടിയിൽ ഉണ്ടെന്നാണ്‌ മനോരൻ തോമസിന്റെ ആരോപണം;  ആഞ്ഞടിച്ച് ജെയിൻ രാജ്

സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള സി പി ഐ എം നേതാക്കൾ ഇപ്പോഴും പാർട്ടിയിൽ ഉണ്ടെന്നാണ്‌ സി പി ഐ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മനു തോമസ്‌ എന്ന മനോരൻ തോമസിന്റെ ആരോപണം..

 

സി പി ഐ എം നേതാക്കൾക്ക്‌ ഇതുവരെ പേരിടാത്തത്‌ കൊണ്ടായിരിക്കും സി പി ഐ എം നേതാക്കന്മാരുടെ പേരുകൾ പറയാത്തത്‌..

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കിയ നടപടികൾക്ക്‌ പിന്നാലെ  സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള സി പി ഐ എം നേതാക്കൾ ഇപ്പോഴും പാർട്ടിയിൽ ഉണ്ടെന്നാണ്‌ സി പി ഐ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മനു തോമസ്‌ എന്ന മനോരൻ തോമസിന്റെ ആരോപണം.ഇതിനെതിരെ ആഞ്ഞടിച്ച് ജെയിൻ രാജ്.

സി പി ഐ എം നേതാക്കൾക്ക്‌ ഇതുവരെ പേരിടാത്തത്‌ കൊണ്ടായിരിക്കും സി പി ഐ എം നേതാക്കന്മാരുടെ പേരുകൾ പറയാത്തത്‌..
അല്ലെങ്കിൽ മാനനഷ്ട കേസ്‌ വരുമെന്നുള്ള ഭയം കൊണ്ടാണോ.? ഇപ്പോൾ കേരളം ഭരിക്കുന്നത്‌ ആരാണ്‌.? യു ഡി എഫ്‌ ആഭ്യന്തരമന്ത്രി.? രമേഷ് ചെന്നിത്തല 

ആകാശത്തേക്ക്‌ ശിക്കാരിശംഭു വെടിക്കുന്നത്‌ പോലെ വെടിവെക്കാതെ ആഭ്യന്തര മന്ത്രിക്ക്‌ പരാതി കൊടുത്ത്‌  സ്വർണ്ണക്കടത്ത്‌ പൊട്ടിക്കൽ സംഘങ്ങളുടെ പിന്നിലുള്ള സി പി ഐ എം നേതാവിനെ പൊതുസമൂഹത്തിന്‌ മുന്നിൽ തുറന്ന് കാണിക്കാനുള്ള പണിയെടുക്കൂ K&K പ്രൊപ്രൈറ്ററേ..തോമക്ക്‌ പിന്നിൽ വമ്പൻ സ്രാവുകളും ചെറുമീനുകളും ഇല്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരേ എന്നാണ് ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചത്

കഴിഞ്ഞദിവസമാണ് സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ വച്ച് ശരത്തിനെ പൊലീസ് പിടിച്ചത്.കണ്ണൂർ സ്വദേശികളായ 9 പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കർണാടക സ്വദേശിയുൾപ്പെടെ 13 പേരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ സ്വർണം പൊട്ടിക്കാനായി എത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.