ഊരാളുങ്കല്‍ ഏറ്റെടുത്ത നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു ; വിമര്‍ശനവുമായി മന്ത്രി പി കെ ബഷീര്‍
പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് പൂര്‍ത്തിയാകാതെ നീണ്ടുപോകുന്നത്
ഊരാളുല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്.ങ്ക
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്) ഏറ്റെടുത്ത നിര്‍മ്മാണപ്രവൃത്തികള്‍ വൈകുന്നതില്‍ അന്ത്യശാസനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍. നിര്‍മ്മാണപ്രവൃത്തികള്‍ ഫെബ്രുവരിക്കകം പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രിയുടെ അന്ത്യശാസനം. ഊരാളുങ്കല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് പൂര്‍ത്തിയാകാതെ നീണ്ടുപോകുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് കൂടുതലായും തടസ്സപ്പെട്ടിരിക്കുന്നത്.
ഫ്‌ലൈഓവറുകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഏറ്റെടുത്ത മുഴുവന്‍ പ്രവൃത്തികളും ഫെബ്രുവരി മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രി ഊരാളുങ്കലിന് നല്‍കിയ കര്‍ശന നിര്‍ദേശം. കേരളത്തിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ മറ്റ് സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത പദ്ധതി അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനവും കര്‍ശന നിര്‍ദേശവും.