'സമര വിജയത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ട, ആ നീക്കം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രം'; വിശദീകരണവുമായി കെ.സി. വേണുഗോപാല്‍

 

കോണ്‍ഗ്രസ് പിന്തുണയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കിയിരുന്നു. നിയമസഹായം ഉള്‍പ്പെടെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. 

സമര വിജയത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. ഏതെങ്കിലും ഒരു പ്ലാറ്റ്‌ഫോമിന്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോണ്‍ഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തര്‍ മന്തര്‍ സമരത്തില്‍ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മുന്നില്‍ വന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാര്‍ത്ഥികള്‍ക്ക് പിന്നില്‍ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കിയിരുന്നു. നിയമസഹായം ഉള്‍പ്പെടെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. 

കോണ്‍ഗ്രസ് പിന്തുണയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഉന്നയിക്കുന്ന വിഷയങ്ങളില്‍ ആത്മാര്‍ഥത ഉണ്ടാവണം. സോനം വാങ്ങ്ചുക്കിനെ പോലെയാകരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനുള്ള പിന്തുണയില്‍ തീരുമാനം തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എടുക്കും. കണ്ണില്‍ പൊടിയിടല്‍ അംഗീകരിക്കില്ലെന്നും കെസി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.