തനിക്കെതിരായ പരാതി വ്യാജം ; രാഹുലിനെ പിന്തുണച്ചതിലുള്ള ദേഷ്യമാണ് തന്നോടെന്ന് രാഹുല്‍ ഈശ്വര്‍
രാഹുലിന്റെ ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഫോണും പരിശോധിക്കുന്നുണ്ട്.
അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തനിക്കെതിരായ പരാതി വ്യാജമെന്ന് രാഹുല്‍ ഈശ്വര്‍. കുടുക്കാനുള്ള ശ്രമമാണെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി. പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.' രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.