ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ പിടികൂടി
ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വന പാലകരെത്തി പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നും വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.
Nov 30, 2024, 10:20 IST
പി വി സതീഷ് കുമാർ
ശബരിമല: ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വന പാലകരെത്തി പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നും വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.
മെസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിൻ്റെ അടിയിലേക്ക് കയറുകയായിരുന്ന പാമ്പിനെ താൽക്കാലിക ജീവനക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.