പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയില്‍ എത്തും

 

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്.

പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടില്‍ പോയി ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാള്‍ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഇടുക്കി ജില്ലയില്‍ എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയില്‍ വാര്‍ത്ത സമ്മേളനം നടത്തും. തുടര്‍ന്ന് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 11 മണിക്ക് കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും. ദേവികുളം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടിമാലിയിലും, ഉടുമ്പന്‍ചോലയുടെ കണ്‍വെന്‍ഷന്‍ വൈകിട്ട് നാല് മണിക്ക് നെടുങ്കണ്ടത്തും പീരുമേട് മണ്ഡലത്തിന്റെ കണ്‍വന്‍ഷന്‍ ആറ് മണിക്ക് വണ്ടിപ്പെരിയാറിലും നടക്കും.