മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നല്‍കി ; പി.ആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നല്‍കിയ സംഭവത്തില്‍ രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

 

സെക്രട്ടേറിയേറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പിആര്‍, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

വിഴിഞ്ഞം പോസ്റ്ററിലേയും വാര്‍ത്താകുറിപ്പിലെയും പിഴവില്‍ നടപടിയുമായി സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നല്‍കിയ സംഭവത്തില്‍ രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടേറിയേറ്റിലെ പിആര്‍ഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പിആര്‍, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.


പ്രതീഷ്. ഡി മണിയെ ദില്ലി ഇന്‍ഫര്‍മേഷന്‍ ഓഫീസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ സാബു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററാണ് സാബു ഷെയര്‍ ചെയ്തത്. സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാര്‍ത്തകുറിപ്പില്‍ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയന്‍ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.