ജനങ്ങളെ സേവിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പ്രസംഗിച്ചത് ; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
ജനകീയ വികസന മാതൃക ഇല്ലാതാക്കി. നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.
ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ആരോടെങ്കിലും പക തീര്‍ക്കാനാണോ. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണോ പ്രസംഗത്തിലൂടെ വേണ്ടത്.
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അത് അവഗണിച്ചു പോകുന്ന നിലയാണ് പലരുടെയും ഭാഗത്തുണ്ടായത്. ശ്രദ്ധയില്‍പ്പെടാത്ത മട്ടിലാണ് പല മാധ്യമങ്ങളും കൈകാര്യം ചെയ്തത്. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗമെന്നും ജനങ്ങളെ സേവിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ആരോടെങ്കിലും പക തീര്‍ക്കാനാണോ. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയാണോ പ്രസംഗത്തിലൂടെ വേണ്ടത്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി ചെയ്തത്. പ്രതികാരം ചെയ്യുകയാണോ അധികാരം ഏറ്റ സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞ അവസ്ഥയിലാണ്. കേരളം കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളതെന്നും പിണറായി പറഞ്ഞു.
ജനകീയ വികസന മാതൃക ഇല്ലാതാക്കി. നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം. സാമൂഹ്യ നീതിയില്‍ ഊന്നിയ വികസന നയം ഇല്ലാതാക്കി. എല്ലാം കോര്‍പറേറ്റ് ശക്തികള്‍ കയ്യടക്കാന്‍ അവസരം ഉണ്ടാക്കുന്നു. ആസൂത്രണ പ്രക്രിയ തന്നെ സ്വകാര്യ വ്യക്തികള്‍ക്ക് അടിയറ വെക്കുകയാണ്. സാധാരണക്കാര്‍ ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്ത അവസ്ഥയിലാണ്. ബഡ്ജറ്റിന് പുറത്ത് നിന്ന് സ്വകാര്യ നിക്ഷേപത്തിനു സര്‍ക്കാര്‍ ശ്രമിക്കുന്നു. കേരളത്തില്‍ കുടുംബശ്രീയും സഹകരണ സംഘങ്ങളും വരെ ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ചേര്‍ത്ത് സ്വകാര്യ വത്കരിക്കുന്നു. കിഫ്ബിയെ പൂര്‍ണമായും ഇല്ലാതാക്കി. പൊതുജനസേവന മേഖലകളില്‍ നീക്കി വയ്ക്കുന്ന ഫണ്ട് കുറയും. കോര്‍പറേറ്റുകള്‍ക്ക് ഉള്ള നഷ്ടം സര്‍ക്കാര്‍ നികത്തും. ഗവര്‍ണറുമായി സംഘര്‍ഷത്തിന് ഇല്ലെന്ന സര്‍ക്കാര്‍ നിലപാട് വിചിത്രമാണ്. അവിശുദ്ധ നീക്കം ഇതിനു പിന്നില്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വഴങ്ങുകയാണ് യുഡിഎഫ്. മോഡി സര്‍ക്കാരിന് മുന്നില്‍ അടിയറവു പറയുന്ന രീതി ആണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് എത്ര എസ്‌ഐടി ഉണ്ടെന്നറിയാന്‍ എസ്‌ഐടി കമ്മീഷന്‍ വെക്കേണ്ട അവസ്ഥയാണെന്നും പിണറായി പറഞ്ഞു.