മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്

കൊച്ചി:  അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അ‍ർജുൻ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അ‍ർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!! കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ച'തെന്നും ഫേസ്ബുക്കിൽ അർജുൻ ആയങ്കി കുറിച്ചിട്ടുണ്ട്.