'സാഹചര്യം മനസിലാക്കി ഇടപെടാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി നിറവേറ്റണം'; രൂക്ഷവിമര്‍ശനവുമായി സിപിഐഎം
'സാഹചര്യം മനസിലാക്കി ഇടപെടാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി നിറവേറ്റണം'; രൂക്ഷവിമര്‍ശനവുമായി സിപിഐഎം
'സ്ഥിതി രൂക്ഷമായിട്ടും സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളാണ് മുഖ്യമന്ത്രി.
അരക്ഷിതാവസ്ഥയിലുള്ള ജനങ്ങള്‍ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും സിപിഐഎം പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി വി ഡി സതീശന്‍ നിറവേറ്റണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അരക്ഷിതാവസ്ഥയിലുള്ള ജനങ്ങള്‍ പ്രതീക്ഷ വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണെന്നും സിപിഐഎം പറഞ്ഞു.
'സ്ഥിതി രൂക്ഷമായിട്ടും സര്‍ക്കാര്‍ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളാണ് മുഖ്യമന്ത്രി. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഓഫീസില്‍ നിന്ന് ബ്രീഫ് ചെയ്യുമെന്ന നിസ്സംഗ സമീപനമാണ് സ്വീകരിച്ചത്. കഴിഞ്ഞ പ്രളയ ഘട്ടങ്ങളിലെല്ലാം നിരന്തരം പത്രക്കാരുമായി സംവദിക്കുന്ന രീതിയാണ് അന്ന് സ്വീകരിച്ചത് എന്നോര്‍ക്കണം. അതിലൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ജാഗ്രതയും നല്‍കുന്നതിന് സാധിക്കുകയും ചെയ്തു', സിപിഐഎം പ്രസ്താവനയില്‍ പറയുന്നു.