യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി ; വിവിധ പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 443000 വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കി

ലൈഫ് പദ്ധതി വരുന്നതിന് മുന്‍പ് വിവിധ പദ്ധതികളിലായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭവനം നിര്‍മ്മിച്ച് നല്‍കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു

 

നിയമ സഭയില്‍ മന്ത്രിമാര്‍ നല്‍കിയ മറുപടി ഇതിന് തെളിവാണെന്നും അദേഹം പറഞ്ഞു.

ഭവനപദ്ധതി വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4,43000 വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം നുണയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിലാണ് പ്രതികരണം. ലൈഫ് പദ്ധതി വരുന്നതിന് മുന്‍പ് വിവിധ പദ്ധതികളിലായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭവനം നിര്‍മ്മിച്ച് നല്‍കിയതെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമ സഭയില്‍ മന്ത്രിമാര്‍ നല്‍കിയ മറുപടി ഇതിന് തെളിവാണെന്നും അദേഹം പറഞ്ഞു. വിവിധ ഭവന പദ്ധതികള്‍ ചേര്‍ത്താണ് 4,43000 വീടുകള്‍ നിര്‍മ്മിച്ചതെന്നാണ് അദേഹം പറഞ്ഞത്.

നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ പറയുന്ന മറുപടികള്‍ തന്നെ 4,43000 വീടുകള്‍ നിര്‍മ്മിച്ച കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ നല്‍കിയ രേഖകള്‍ വിശദീകരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നല്‍കിയത്. മുഖ്യമന്ത്രി നുണമാത്രം പറയുന്നുവെന്നും യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തതില്‍ പിന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നുണ മാത്രമാണ് പറയുന്നതെന്നാണ് വിഡി സതീശന്റെ പ്രതികരണം.