ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ട ; ജോണ്‍ ബ്രിട്ടാസ് എംപി
എന്തിനാണ് ഗ്യാനേഷ് കുമാര്‍ എന്ന കള്ളനെ, ക്രിമിനലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു
ഗ്യാനേഷ് കുമാറിനെ ഉടന്‍ നീക്കുന്നതാണ് മോദിക്കും അമിത് ഷായ്ക്കും നല്ലതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഈ രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ ഇത്തരം സമരങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങളുടെ മൂല്യം കേന്ദ്രസര്‍ക്കാരിന് മനസിലാകാത്തത് അവര്‍ക്ക് സ്വാതന്ത്ര്യസമര പശ്ചാത്തലം ഇല്ലാത്തതിനാലാണ്. കലാപം മാത്രമേ അവര്‍ക്ക് പരിചയമുള്ളൂ. എന്തിനാണ് ഗ്യാനേഷ് കുമാര്‍ എന്ന കള്ളനെ, ക്രിമിനലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു
ഇപ്പോള്‍ സമരങ്ങളിലൂടെ ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ഗ്യാനേഷ് കുമാറിനെ ഉടന്‍ നീക്കുന്നതാണ് മോദിക്കും അമിത് ഷായ്ക്കും നല്ലതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അല്ലെങ്കില്‍ ഈ ഒഴുക്കില്‍ അവരും മുങ്ങും. കോടതി നടപടികളില്‍ മാത്രം കാത്തിരിക്കാന്‍ നമ്മുക്കാകില്ല. പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതുവരെ കേസില്‍ സുപ്രിംകോടതി അടയിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി. എസ്ഐആറിന്റെ ഭാഗമായി ഇത്രയും വെട്ടിനിരത്തലുകള്‍ നടന്നപ്പോള്‍ സുപ്രിംകോടതി അത് നോക്കിനിന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ ദര്‍ശനത്തിനും കടാക്ഷത്തിനുമല്ല ഞങ്ങള്‍ പ്രതിഷേധിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച എംപിമാരെ വളരെ മൃഗീയമായി വലിച്ചിഴയ്ക്കുകയായിരുന്നു പൊലീസ്. അതേരീതീയില്‍ തന്നെയാകും രാഹുലിനോടും പെരുമാറിയിരിക്കുകയെന്നും പ്രതികരിക്കാനുള്ള ആരോഗ്യം പോലും തനിക്കില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.