രാഷ്ട്രിയ പാര്‍ട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച് കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാം ; മുന്നറിയിപ്പുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
സഭക്കെതിരായ അവഗണനകള്‍ക്ക് മറുപടി നല്‍കാന്‍ അറിയാമെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു
Oct 22, 2025, 06:44 IST
അവഗണനകള്‍ക്ക് മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്.
സമുദായത്തോട് രാഷ്ട്രിയ പാര്‍ട്ടികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ച് കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
അവഗണനകള്‍ക്ക് മറുപടി നല്‍കാനുളള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുത്തു വരുന്നത്. മറ്റുള്ളവര്‍ക്ക് ആവശ്യത്തിലേറെ കൊടുത്തിട്ട് സഭയെ പരിഗണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാനുയാനുള്ള ബുദ്ധി കത്തോലിക്കര്‍ക്ക് ഉണ്ട്. ഏതേലും രാഷ്ട്രീയ കക്ഷിക്ക് വോട്ടുചെയ്യണമെന്ന് പറഞ്ഞ് സഭ, വിശ്വാസികളില്‍ സമ്മര്‍ദം ചെലുത്താറില്ല. എന്നാല്‍ സഭക്കെതിരായ അവഗണനകള്‍ക്ക് മറുപടി നല്‍കാന്‍ അറിയാമെന്നും റാഫേല്‍ തട്ടില്‍ പറഞ്ഞു. പാലായില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ യാത്രയിലായിരുന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുന്നറിയിപ്പ്.