വാര്‍ഡ് കണ്‍വെന്‍ഷന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥി പിന്മാറി; തിരുവനന്തപുരത്ത് ആര്‍ജെഡി വാര്‍ഡ് സിപിഐഎം ഏറ്റെടുക്കും

ആര്‍ജെഡിക്ക് അനുവദിച്ച സീറ്റായിരുന്നു കുറവന്‍കോണം

 

വാര്‍ഡ് കണ്‍വന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു പിന്മാറ്റം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പിന്മാറി. കുറവന്‍കോണം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സൗമ്യയാണ് പിന്മാറിയത്. വാര്‍ഡ് കണ്‍വന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു പിന്മാറ്റം.

ആര്‍ജെഡിക്ക് അനുവദിച്ച സീറ്റായിരുന്നു കുറവന്‍കോണം. നിലവില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയതിനാല്‍ സീറ്റ് ഏറ്റെടുക്കാനിരിക്കുകയാണ് സിപിഐഎം. ഉടന്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.