ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടര്‍ന്ന് മരിച്ചു

കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്ത് വീട്ടില്‍ ലിജു-എല്‍ബി ദമ്പതിമാരുടെ മകള്‍ ബില്‍ഗ മറിയം ലിജു (2) ആണ് മരിച്ചത്.

 

ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്.

ചൂട് വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്ത് വീട്ടില്‍ ലിജു-എല്‍ബി ദമ്പതിമാരുടെ മകള്‍ ബില്‍ഗ മറിയം ലിജു (2) ആണ് മരിച്ചത്.

ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റില്‍ ചൂട് വെള്ളം വെച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റില്‍ പിടിച്ചതോടെ അത് അബദ്ധത്തില്‍ മറിഞ്ഞ് ചൂട് വെള്ളം ദേഹത്ത് വീഴുകയായിരുന്നു. പൊള്ളലേറ്റ കുട്ടി ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞെങ്കിലും പിന്നീട് അണുബാധയുണ്ടായി. ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സഹോദരന്‍: യാസിന്‍.