ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് യു.കെയിലേക്ക് പോയി

ഒരുമാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു.സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിർത്തിയിട്ട യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂർത്തിയായിരുന്നു

 

ചൊവ്വാഴ്ച്ച രാവിലെ 10.45 ഓടെയായിരുന്ന വിമാനം ടേക്ക് ഓഫ് ആയത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു

തിരുവനന്തപുരം: ഒരുമാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം രാജ്യം വിട്ടു.സാങ്കേതിക തകരാറുകളെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിർത്തിയിട്ട യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂർത്തിയായിരുന്നു.

തുടർന്ന് ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവർത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു.കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു.കെയിലേക്ക് പോകും. 

ചൊവ്വാഴ്ച്ച രാവിലെ 10.45 ഓടെയായിരുന്ന വിമാനം ടേക്ക് ഓഫ് ആയത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു. ക്യാപ്റ്റർ മാർക്ക് ആണ് വിമാനത്തെ ഇവിടെ നിന്ന് പറത്തിക്കൊണ്ടുപോയത്. രാവിലെ 9.30 ഓടെവിമാനതാവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോള്‍ ടവറിൻ്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു ക്യാപ്ടർ മാർക്ക് വിമാനം ടേക്ക് ഓഫ് ചെയ്ത് ഇവിടം വിട്ടത്.