മാവിന്റെ ശിഖരം ഒടിഞ്ഞ് ദേഹത്തേക്ക് വീണു; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

അരുവിക്കരയില്‍ മരക്കൊമ്ബ് ഒടിഞ്ഞു വീണ് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം.നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയില്‍ ബി.സുനില്‍ ശർമ (55) ആണ് മരിച്ചത്

 

വർഷങ്ങള്‍ പഴക്കമുള്ള കൂറ്റൻ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. പരിക്കേറ്റ സുനില്‍ ശർമയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം:  അരുവിക്കരയില്‍ മരക്കൊമ്ബ് ഒടിഞ്ഞു വീണ് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം.നെടുമങ്ങാട് തെക്കുകര പറണ്ടോട് ദേവീ ക്ഷേത്രത്തിനു സമീപം സ്വാതിയില്‍ ബി.സുനില്‍ ശർമ (55) ആണ് മരിച്ചത്. ബസ് കണ്ടക്ടറായ സുനില്‍ കരകുളം കാച്ചാണി മോനി എൻക്ലേവില്‍ ആണ് താമസിക്കുന്നത്.

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. കാച്ചാണി ജംക്‌ഷനില്‍ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡിന്റെ വശത്ത് നിന്നിരുന്ന മാവിന്റെ ശിഖരമാണ് ഒടിഞ്ഞ് വീണത്. വർഷങ്ങള്‍ പഴക്കമുള്ള കൂറ്റൻ മാവിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. പരിക്കേറ്റ സുനില്‍ ശർമയെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.