മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറത്ത് തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി.കൊടുമുണ്ട സ്വദേശി അബ്ദുല്‍ ഹക്കീമിന്റെ മകൻ എട്ട് വയസുകാരനായ സഅദ് ആണ് മരിച്ചത്.
Updated: Aug 28, 2026, 14:58 IST
കുളിക്കാൻ ഇറങ്ങിയപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദ് ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു.
മലപ്പുറം: മലപ്പുറത്ത് തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി.കൊടുമുണ്ട സ്വദേശി അബ്ദുല്‍ ഹക്കീമിന്റെ മകൻ എട്ട് വയസുകാരനായ സഅദ് ആണ് മരിച്ചത്.
സഹോദരനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൊപ്പം പൈലിപ്പുറത്ത് ഉമ്മയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹോദരങ്ങളായ സഅദും സഹലും. ഇന്നലെ വൈകീട്ടാണ് സഅദ്, സഹോദരൻ സഹല്‍ എന്നിവർ വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാർവെട്ടം കടവില്‍ കുളിക്കാൻ ഇറങ്ങിയത്.
കുളിക്കാൻ ഇറങ്ങിയപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദ് ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു.