കാസർകോട് നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിലെ എ.വി അജ്മലാണ് (21) മരിച്ചത്. തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്.
Updated: Sep 1, 2026, 13:13 IST
തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്.
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിലെ എ.വി അജ്മലാണ് (21) മരിച്ചത്. തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് കടലിൽ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് അജ്മൽ ഒഴുക്കിൽപ്പെട്ടത്. ഫിഷറീസിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിലിനിറങ്ങിയിരുന്നു. മൂന്ന് ദിവസം തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.