രണ്ട് ദിവസം മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം കായലില്‍ കാലും കയ്യും കെട്ടിയ നിലയില്‍ കണ്ടെത്തി
കായംകുളത്ത് കായലില്‍ കാലും കയ്യും കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി .കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്
Updated: May 26, 2026, 11:46 IST
ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സത്തൊഴിലാകളാണ് മൃതദേഹം കായലിന്റെ നടുവില്‍ മൃതദേഹം കണ്ടെത്തിയത്
ആലപ്പുഴ: കായംകുളത്ത് കായലില്‍ കാലും കയ്യും കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി .കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് .വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് പ്രദേശവാസികള്‍ മകളെ വിവരമറിയിക്കുകയായിരുന്നു .
വൈകീട്ട് ആയിട്ടും തങ്കമ്മയെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് മകള്‍ കനകക്കുന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു .തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു .
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം . ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സത്തൊഴിലാകളാണ് മൃതദേഹം കായലിന്റെ നടുവില്‍ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം മറ്റൊരു കല്ലില്‍ കെട്ടിയിട്ട നിലയിലായിരുന്നു .