കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്ന് പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്ന് പരാതി. തമിഴ്‌നാട് ചിദംബരം സ്വദേശി നടേശന്റെ മൃതദേഹമാണ് വിട്ടുനല്‍കാത്തത്. മൃതദേഹം വിട്ടുനല്‍കാന്‍ പൊലീസ് അനുമതി നല്‍കിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 

സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ കെ കെ നാസർ അറിയി

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നില്ലെന്ന് പരാതി. തമിഴ്‌നാട് ചിദംബരം സ്വദേശി നടേശന്റെ മൃതദേഹമാണ് വിട്ടുനല്‍കാത്തത്. മൃതദേഹം വിട്ടുനല്‍കാന്‍ പൊലീസ് അനുമതി നല്‍കിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മെഡി. കോളേജില്‍ ചികിത്സയിലിക്കേ 72കാരനായ നടേശന്‍ മരണപ്പെട്ടത്. തുടര്‍ന്ന് വിവരമറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആശുപത്രിയിലെത്തിയെങ്കിലും പൊലീസിന്റെ അനുമതി വേണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ അധികാരപരിധിയെ കുറിച്ചുള്ള തര്‍ക്കമാണ് നിലവില്‍ നടേശന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുന്നത്.

 സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ കെ കെ നാസർ അറിയിച്ചു. കോട്ടയ്ക്കല്‍ പൊലീസുമായി ഉടന്‍ ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും കെ കെ നാസർ  പ്രതികരിച്ചു.