ബൈക്ക് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

വയനാട് അമ്ബലവയലില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം. കോലമ്ബറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. രാത്രി 10 മണിയോടെയായിരുന്നു അപകടം.

 

ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കല്പറ്റ: വയനാട് അമ്ബലവയലില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം. കോലമ്ബറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. രാത്രി 10 മണിയോടെയായിരുന്നു അപകടം.

ചുള്ളിയോട് റോഡില്‍ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.