പ്രഖ്യാപിച്ച 21,000 രൂപ ശമ്പളം നടപ്പാക്കണം; സി.ഐ.ടി.യു നേതൃത്വത്തിൽ ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്

പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പാക്കണമെന്ന ആവശ്യവുമായി ആശാ വർക്കർമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 11 മുതൽ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ സമരം ആരംഭിക്കും.മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻപ് പ്രഖ്യാപിച്ച 21,000 രൂപ മാസശമ്പളം നടപ്പാക്കുക, ഇൻസെന്റീവ്, മെഡിക്കൽ ലീവ് എന്നിവയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. കോഴിക്കോട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംസ്ഥാന നേതാക്കൾ സമരപ്രഖ്യാപനം നടത്തിയത്.

 

കോഴിക്കോട്: പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പാക്കണമെന്ന ആവശ്യവുമായി ആശാ വർക്കർമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 11 മുതൽ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ സമരം ആരംഭിക്കും.മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻപ് പ്രഖ്യാപിച്ച 21,000 രൂപ മാസശമ്പളം നടപ്പാക്കുക, ഇൻസെന്റീവ്, മെഡിക്കൽ ലീവ് എന്നിവയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. കോഴിക്കോട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംസ്ഥാന നേതാക്കൾ സമരപ്രഖ്യാപനം നടത്തിയത്.

നേരത്തെ, പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ 265 ദിവസത്തിലധികം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. തുടർന്ന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അധികാരത്തിൽ വന്നാൽ ഓണറേറിയം 21,000 രൂപയാക്കുമെന്ന് യു.ഡി.എഫ് വാഗ്ദാനം നൽകിയത്.

2026 മേയിൽ അധികാരമേറ്റ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് വരുത്തി 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ പ്രഖ്യാപിച്ച 21,000 രൂപ പൂർണ്ണമായും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ശമ്പള വർധനവിനെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപ എന്ന പ്രധാന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനും (KAHWA) സി.ഐ.ടി.യുവും വ്യക്തമാക്കുന്നത്.