കസ്റ്റഡിയിലെടുത്ത പ്രതി എക്സൈസ് ഓഫീസില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

വർക്കല എക്സൈസ് ഓഫീസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പ്രതി സെല്ലിനുള്ളില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.56 വയസുള്ള അബ്ദുല്‍ വാഹിദ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

മടവൂർ ഭാഗത്ത് നിന്നാണ് മദ്യലഹരിയിലായിരുന്ന പ്രതിയെ എക്സൈസ് സർക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: വർക്കല എക്സൈസ് ഓഫീസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പ്രതി സെല്ലിനുള്ളില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.

മടവൂർ മാലുവിള പുത്തൻവീട്ടില്‍ അബ്ദുല്‍ വാഹിദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അബ്ദുല്‍ വാഹിദ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മടവൂർ ഭാഗത്ത് നിന്നാണ് മദ്യലഹരിയിലായിരുന്ന പ്രതിയെ എക്സൈസ് സർക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതിയെ വർക്കല റേഞ്ച് ഓഫീസില്‍ എത്തിക്കുകയായിരുന്നു.