തൃക്കാക്കരയില്‍ നടുറോഡില്‍ യുവാക്കളെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിഞ്ഞു ; ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസിന്റെ സഹായികളെന്ന് പൊലീസ്

ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസിന്റെ സഹായികളാണ് ഇവര്‍.

 

കളമശ്ശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.

തൃക്കാക്കരയില്‍ നടുറോഡില്‍ യുവാക്കളെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിഞ്ഞു. കളമശ്ശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസിന്റെ സഹായികളാണ് ഇവര്‍.

തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാറിലെത്തിയ ഒരു സംഘം, യുവാക്കളെ അതിക്രൂരമായി മര്‍ദിച്ചത്. വാഴക്കാല സ്വദേശി ഷാഫി, നിസാം, പ്രവീണ്‍കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാറില്‍നിന്ന് ഇറങ്ങിയ പ്രതികള്‍ യുവാക്കളുടെ മുഖത്ത് പലതവണ ഇടിച്ചു, നിലത്തിട്ട് ചവിട്ടി.

അശ്രദ്ധമായി കാര്‍ ഓടിച്ചത് യുവാക്കള്‍ ചോദ്യം ചെയ്തതാണ് ആക്രമത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രവീണിന്റെ തലയില്‍ രക്തസ്രാവമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പ്രവീണ്‍. മറ്റ് രണ്ട് പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.