മുണ്ടക്കയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് പൊലീസ്
മുണ്ടക്കയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് പൊലീസ്
പിന്നാലെ വന്ന അഞ്ച് വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും ചെയ്തു
ബൊലേനോ കാര്‍ ഓടിച്ച കൂട്ടിക്കല്‍ സ്വദേശി ഷാലോം ജീവനൊടുക്കാന്‍ ശ്രമം നടത്തിയതാണെന്ന് പൊലീസ് പറയുന്നു.
മുണ്ടക്കയത്തെ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടം മനഃപൂര്‍വം ഉണ്ടാക്കിയതെന്ന് പൊലീസ്. ബൊലേനോ കാര്‍ ഓടിച്ച കൂട്ടിക്കല്‍ സ്വദേശി ഷാലോം ജീവനൊടുക്കാന്‍ ശ്രമം നടത്തിയതാണെന്ന് പൊലീസ് പറയുന്നു. ഷാലോം ഓടിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും പിന്നാലെ വന്ന അഞ്ച് വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും ചെയ്തു. ഷാലോമിനെതിരെ പൊലീസ് കേസ് എടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഷാലോം ഓടിച്ച കാര്‍ അമിത വേഗത്തില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ പരിക്കേറ്റ ഷാലോം ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
ബൊലേനോ ഓട്ടോയിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന നാല് കാറുകളും ഒരു സ്കൂട്ടറും കൂട്ടിയിടിക്കാന്‍ ഇത് കാരണമായി. കാല്നടയാത്രക്കാരന് അടക്കം ഒന്‍പത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മനപൂര്‍വ്വമുണ്ടാക്കിയ അപകടമാണെന്ന് ഷാലോം മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വാഹനാപകടമുണ്ടാക്കി ജീവനൊടുക്കാനാണ് ഇയാള്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.